രാത്രിയുടെ ഓളങ്ങളിൽ നറുമണം
ചുരത്തിയവൾ നിൽക്കെ
തമസ്സിന്റെ വഴികാട്ടിയത് നിശാഗന്ധിയായിരുന്നു
മിന്നാമിനുങ്ങ് കൂട്ടിനുതേടിയതും,
നിശാഗന്ധി പൂക്കളെയായിരുന്നു.
നിലാവെളിച്ചത്ത് ചന്ദ്രൻ കണ്ടതും
നിശാഗന്ധി!
ദ്യോവിൻ പൊയ്‌കനോക്കി ഉയരങ്ങൾ
എണ്ണി അവൾ നിന്നു.
വെളിച്ചത്തിലെ ചിരിയും
ശശിബിംബം ആയിരുന്നു
കരക്കാറ്റിന്റെ ഗന്ധവും
അവളിൽ നിന്നു നിശയൊഴുക്കി.
Generated from archived content: poem15_oct.html Author: deepa_lakshmi
Click this button or press Ctrl+G to toggle between Malayalam and English