കണ്ണട

എന്തിനേയും

ഒറ്റിക്കൊടുത്താണിവൻ

കഴിഞ്ഞുപോകുന്നത്‌

മിത്രത്തെ

സ്വപ്നത്തെ

നിരാലംബതയെ

ദൈവത്തേയും

വട്ടെഴുത്തോ

കോലെഴുത്തോ

എത്രയക്ഷരമെന്നുമറിയില്ല

എപ്പോഴുമെപ്പോഴും

ഒരു കുമ്പസ്സാരം പോലെ

വിശുദ്ധമായി

എന്നെയും ഒറ്റിക്കൊടുക്കുന്നു

ദുഷ്ടൻ

Generated from archived content: poem5_jan1_07.html Author: db_ajithkumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here