അച്‌ഛന്റെ തോളിൽ കയ്യിട്ടുംകൊണ്ട് ചിരിച്ചുചിരിച്ചു വരുന്ന കൂട്ടുകാരി ബിന്ദുവിന്റെ അച്‌ഛനെ, ഉമ്മറത്തെ ചതുരക്കളളികളിൽ ചാടിച്ചാടി കളിക്കുന്നതിന്നിടെ ശാലു തല ചെരിച്ചൊന്നു നോക്കി, കളി തുടർന്നു.. പൊന്നോണ സന്ധ്യയ്‌ക്ക് കൂട്ടുകാരന്റെ തോളിൽ കയ്യിട്ടുംകൊണ്ട് പടിയിറങ്ങിപ്പോയ അച്‌ഛനെ പിന്നീടു ശാലു കണ്ടിട്ടില്ല. ശാലു ഓർത്തു. ഒരു സന്ധ്യയ്‌ക്ക് കോഴിയിറച്ചിക്കറി നുണഞ്ഞിറക്കുന്നതിന്നിടയിൽ അമ്മ പറഞ്ഞു. “ശാലൂ ഇനി ഇതാണ് നിനക്കച്‌ഛൻ” കൂട്ടുകാരി ബിന്ദുവിന്റെ അച്‌ഛൻ വെളുക്കെ ചിരിച്ചു.
അച്‌ഛന്റെ ചൂടുപറ്റി മാത്രം ഉറങ്ങിശീലിച്ച ശാലു ഒരു ഞെട്ടലോടെ ആ ദുഃഖസത്യം ഉൾക്കൊണ്ടു. ഒരിക്കലും മടങ്ങിവരാത്ത പ്രിയപ്പെട്ട തന്റെ അച്‌ഛനെ ഓർത്ത് ആ പിഞ്ചുകണ്ണുകളിൽനിന്നും കണ്ണീർ അടർന്നുവീണു.
Generated from archived content: story1_dec.html Author: ck_rajalakshmi