മോഹംപോൽ മുറ്റത്തു
നട്ടുവളർത്തിയ
മുല്ലയിൽ സ്വപ്‌നത്തിൻ
പൂ വിരിഞ്ഞു
ചിത്രശലഭങ്ങൾ
തുമ്പികൾ വണ്ടുകൾ
ആമോദമോടെത്തി
തേൻനുകർന്നു
കണ്ണുകൾക്കുത്സവ-
മേറ്റുമീ കാഴ്‌ചയാൽ
ഉണ്ണിതന്നുളളത്തിൽ
പൂ നിലാവായ്
Generated from archived content: poem3_mar24_08.html Author: chettupuzha_gopalakrishnan