ഭട്ടാരകൻ

വേദാന്തസാര പ്രഫുല്ല പ്രകാശമായ്‌

ആദിസംഗീത പ്രഹർഷപ്രവാഹമായ്‌

യോഗവിദ്യാസാര ജ്യോതിർ പ്രഭാതമായ്‌

ജീവജാലങ്ങൾക്കധൃഷ്യ പ്രഭാവമായ്‌,

വേദാധികാരനിരൂപണ ശക്തിയായ്‌

പ്രാചീന ഭാഷാഫലം തേടുമക്ഷിയായ്‌

അദ്വൈത ചിന്താനഭസ്സിൽ നക്ഷത്രമായ്‌

വിദ്വൽജ്ജനം വിരഞ്ഞീടും സമുദ്രമായ്‌,

ഭട്ടാരകസ്വാമി ചട്ടമ്പിയായ്‌,യക-

ത്തട്ടിൽ ജ്വലിയ്‌ക്കുന്നിരുട്ടിൽ നിന്നീടവേ…

പുത്തൻ കൊടുങ്കാറ്റുയർത്തിയീമണ്ണിലേ-

യ്‌ക്കെത്തുമോ വീണ്ടും അധർമ്മദുർഗ്ഗങ്ങളിൽ

Generated from archived content: poem2_mar9.html Author: cheravalli_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here