ഫ്‌ളെക്‌സ്

ചിരിക്കാന്‍ മടികാട്ടുന്ന
നേതാവു താനോയിത്?
പല്ലുകള്‍ മുഴുവന്‍ കാട്ടി
പുഞ്ചിരിക്കുന്നു ഫ്‌ളെക്‌സില്‍
സ്വന്തം ചെലവില്‍ വേണ്ടത്ര
ഫ്‌ളെക്‌സ് അച്ചടിപ്പിക്കുന്നു
റോഡുവക്കത്തു നാട്ടുന്നു
സ്വയം നിര്‍വൃതികൊള്ളുന്നു
വാക്കുപോലെ പ്രവര്‍ത്തിക്കില്‍
ഫ്‌ളെക്‌സെന്തിനു നേതാവേ?
ഫ്‌ളെക്‌സില്ലാതെ സര്‍വ്വര്‍ക്കും
ഓര്‍മയുണ്ടാവുമാമുഖം….

Generated from archived content: poem2_nov20_13.html Author: cheppad_bhaskarannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English