ഒരാർത്തനാദം ഇവിടെ തുടങ്ങുന്നു

ഗൈനക്കോളജിസ്‌റ്റ്‌

വിധിച്ച നേരം കഴിഞ്ഞിട്ടും

കുട്ടി പുറംലോകം

കാണാൻ വിസമ്മതിച്ചു.

സുഭിക്ഷവും സുരക്ഷിതവുമായ

സാമ്രാജ്യം വിടാൻ മടിച്ച്‌

കുട്ടി എല്ലാസമയ പരിധികളും

കാത്തിരിപ്പും

നിർദാക്ഷിണ്യം ലംഘിച്ചു.

രാവറുതിയിൽ

കത്തിയിൽ

നരലോകം ദംശിച്ച കുട്ടി

അഭയകേന്ദ്രത്തിൽ നിന്ന്‌

പുറന്തളളപ്പെട്ട്‌

തീർത്തും അനാഥമായെന്ന

തിരിച്ചറിവിൽ

ലേബർറൂം നടുക്കി

ആർത്തനാദം മുഴക്കി.

(കരച്ചിൽ

അഭയസ്ഥലി പിടിവിട്ടതിൽ

പിടിവളളിയറ്റ

തീപ്പകൽ കണ്ടതിൽ)

Generated from archived content: poem9_aug.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here