ഞാറ്‌

അംഗനേ നീ,

വിതച്ച നിലത്തിൽ നിന്ന്‌

മൂപ്പെത്തി,യെത്താതെ

പറിച്ചുനടുന്നൊരു ഞാറുപോൽ.

പിന്നെ പുതുനിലത്ത്‌

വേരോടി തഴയ്‌ക്കാം

കിനാവിന്റെ പച്ചോലയിൽ

പുഴുവരിക്കാം

കളചുറ്റിവിങ്ങാം

പരിചരണമറ്റ്‌ തേങ്ങാം

കതിരിടാം

പതിരായ്‌ പൊലിഞ്ഞിടാം

നീ നെൽച്ചെടി

തടവ്‌ നിൻ ജന്മം

ഒരു ജയിലിൽ നിന്നും

മറ്റൊരു ജയിലിലെത്തുമ്പോൾ

അംഗനേ

നിൻ തടവ്‌ പൂർണ്ണം

നിനക്ക്‌ തടവ്‌ ജന്മം.

Generated from archived content: poem8_apr23.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here