ലളിതഗാനം

കാക്കാത്തിപ്പെണ്ണേ കൈ നോട്ടക്കാരീ

കൈനോക്കി ചൊല്ലാമോ

കണിശം പറയാമോ

കല്യാണനാളെന്ന്‌ – എന്റെ

കല്യാണ നാളെന്ന്‌

(കാക്കാത്തി…)

മുടി കെട്ടി വച്ചോളേ

മൂക്കുത്തിയണിഞ്ഞോളേ

ഒക്കത്തൊരു പനവട്ടിയുമായി

മുറുക്കിനടക്കുവോളേ- എന്റെ

കല്യാണനാളെന്ന്‌

(കാക്കാത്തി….)

ഗൃഹദോഷം ചൊല്ലാമോ

ഗ്രഹദോഷം ചൊല്ലാമോ

പുളകപ്പുതുമാരൻ വന്നെൻ

പൂത്താലിയെന്നു തരും

കാക്കാത്തിപ്പെണ്ണാളേ

കൈനോക്കി ചൊല്ലാമോ

Generated from archived content: poem6_dec.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here