ഗ്രീന്റൂമിൽ വച്ച്
ഒരു മുല മറ്റൊരു
മുലയോട് ഉവാചഃ
നാമുളളതുകൊണ്ടാണ് മലയാള സിനിമയ്‌ക്ക്
പ്രതിസന്ധിയുണ്ടാകാത്തതെന്ന്
എത്ര പേർക്കറിയാം?
തുടർന്ന്
പൊക്കിൾച്ചുഴിയും നാഭിയും
പൂഞ്ഞ് തുടയും ഗജനിതംബവും
അവകാശവാദമുന്നയിച്ച്
അണിയറയിൽ
കലാപം അഴിച്ചുവിട്ടു.
Generated from archived content: poem19_01_07.html Author: chenthappooru