കടമ

അടുപ്പുകൾക്ക്‌

തീയും പുകയും കൊടുത്ത്‌

വെട്ടം കനക്കെ

ഞാൻ വീടുവിട്ടോടുന്നു.

തടവാണിരിപ്പിടം,

വീട്ടിലുളളപ്പോൾ

പേ പിടിക്കുന്നു

ഓരോ നിമിഷവും.

ചരടറ്റാൽ

നാനാവഴിക്കുപോം

മുത്തുകൾ പോലെ

ബന്ധങ്ങൾ.

പൊട്ടാതെ കാക്കുക

വേഷം വേണം, നാട്യവും.

കൂട്ടുകാരാ-

മലിനത്തിലെ കൃമിയായ്‌

വൃത്തിഹീനമായ്‌

മനംപുരട്ടുന്നു ജീവിതം.

ഇടവത്തിൽ കിടുകിടുത്തും

മീനത്തിലുടൽ ചുട്ടും

അലഞ്ഞും വലഞ്ഞും

എന്നെ നോവിച്ചെന്നോട്‌

ഞാൻ പകവീട്ടുമ്പൊഴും

അടുപ്പിലെ തീയ്‌ക്ക്‌

കൊളളിയാകേണ്ട

കർത്തവ്യമേറ്റുവോൻ.

Generated from archived content: poem13-feb.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here