സൂര്യചുംബനത്താൽ
പുറംപൊളളി
നഗരവഴി പോയ
ഒരുവനെ
കല്ലെറിഞ്ഞ്
കുട്ടിവിളിച്ചു പറഞ്ഞു
‘ഇവനാണ് എന്റെ പിതാവ്
കാടും മലയും വയലും
ജലവും, കിനാക്കളും
കവർച്ച ചെയ്യപ്പെട്ട
മരുഭൂമിയിൽ
കഴുകന്മാർക്ക്
എന്നെയെറിഞ്ഞ മഹാപാപി’
ജാഗ്രത!
ഉടൽപാപങ്ങൾ
ഇനി ഉടവാളെടുക്കും!
Generated from archived content: poem11_mar9.html Author: chenthappooru