ചങ്ങമ്പുഴ മഹാകവി ചങ്ങമ്പുഴ
മലയാള ഭാഷതൻ തിരുമുറ്റത്ത്
മാസ്‌മരഭാവങ്ങളുണർത്തിയ
മധുചന്ദ്രിക, ചങ്ങമ്പുഴ (ചങ്ങമ്പുഴ….)
കനകച്ചിലങ്ക കിലുക്കി ഭാവനയിൽ
നവ നവ കല്‌പനകളുണർത്തി
മഴവിൽ ശോഭ പരത്തി, മനസ്സിൽ
പ്രണയ വികാര തരംഗമുണർത്തി (ചങ്ങമ്പുഴ….)
പാടും പിശാചായ് മലയപ്പുലയന്റെ
ഗദ്‌ഗദം പാടിയ ഗന്ധർവ്വൻ
രമണനിലൂടെ മധുമയ മലയാള
കിളിക്കൊഞ്ചലുണർത്തിയ പൂങ്കുയിൽ (ചങ്ങമ്പുഴ….)
Generated from archived content: poem10_june_05.html Author: chenthappooru
Click this button or press Ctrl+G to toggle between Malayalam and English