ക്ഷേത്രങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ പണികഴിപ്പിക്കണം

ഹിന്ദുസമൂഹത്തിന്റെ ഏകീകരണത്തെപ്പറ്റിയും സാമ്പത്തിക പരാധീനതകളെപ്പറ്റിയും വിലപിച്ചുകൊണ്ടിരിക്കുന്നവർ, ഹിന്ദു സമൂഹത്തിന്റെ സമുദ്ധാരണത്തെപ്പറ്റി കവല പ്രസംഗമല്ലാതെ, ദീർഘവീക്ഷണത്തോടുകൂടിയുളള ക്രിയാത്മക നിർദ്ദേശങ്ങളോ പ്രവർത്തനങ്ങളോ മുന്നോട്ടു വയ്‌​‍്‌ക്കാറില്ല. ഹിന്ദുസമൂഹം സാമ്പത്തിക ശക്തിയായി ഉയർന്നുവരണമെങ്കിൽ മുഖ്യമായും വ്യാപാര മേഖലകളിലേയ്‌ക്ക്‌ പ്രവേശിക്കേണ്ടതുണ്ട്‌. കൂടാതെ രാജ്യത്തെ ഹൈന്ദവക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച്‌ പുതിയൊരു വ്യാപാര വിപ്ലവത്തിന്‌ തുടക്കമിടാനും കഴിയണം. ഹിന്ദു സമുദായത്തിന്റെ സാമ്പത്തിക തകർച്ചക്ക്‌ കാരണമാകുന്ന ആചാരങ്ങളും അനുഷ്‌ഠാനങ്ങളും നിയന്ത്രണ വിധേയമാക്കേണ്ടതുണ്ട്‌. സാമ്പത്തിക വരവുളള ക്ഷേത്രങ്ങൾ പൊതുജനങ്ങളോ, സമുദായങ്ങളോ, കുടുംബക്കാരോ സംരക്ഷിച്ചുകൊണ്ട്‌ അവിടെ വ്യപാര സമുച്ചയങ്ങൾ പണിതുയർത്തണം. ക്ഷേത്രദർശനത്തിനെത്തുന്ന ഒരു വിശ്വാസിയ്‌ക്ക്‌ അല്ലെങ്കിൽ ഒരു സന്ദർശകന്‌ പച്ചക്കറി മുതൽ പർപ്പടകം വരെ ഈശ്വരദർശനത്തിന്‌ ശേഷം വാങ്ങിക്കൊണ്ടുപോകാൻ കഴിയുന്ന സാഹചര്യമാണ്‌ ഇവിടെ ഇനിയൊരുക്കേണ്ടത്‌. കർണ്ണാടകയിലെ പ്രശസ്‌തമായ രാധാകൃഷ്‌ണക്ഷേത്രം മാതൃകയായി സ്വീകരിക്കാം. ഒരു വൻമല പൂർണ്ണമായും ഉൾക്കൊളളുന്ന അതിവിശാലമായ ക്ഷേത്രമാണിത്‌. നിരവധി വ്യാപാരസ്ഥാപനങ്ങൾ ഈ ക്ഷേത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. പാത്രക്കട, തുണിക്കട, ബുക്ക്‌ സ്‌റ്റാൾ, ബ്യൂട്ടിപാലസ്‌, പച്ചക്കറിക്കട അത്‌ അങ്ങനെ പോകുന്നു. സിനിമ കാണണമെന്നുളളവർക്കായി മിനി സിനിമാശാലയും പ്രവർത്തിക്കുന്നു. വിഗ്രഹപൂജയില്ലെന്നതാണ്‌ ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. വിശാലമായ പ്രാർത്ഥനാ ഹാളിന്റെ ചുമരിൽ കൊത്തിയ രാധയുടെയും കൃഷ്‌ണന്റെയും കൂറ്റൻ ചിത്രം നോക്കി സന്ദർശകർ തൊഴുത്‌ കാണിക്കയും നല്‌കി അടുത്ത സ്ഥലത്തെത്തി പ്രസാദവും വാങ്ങിപ്പോവുകയാണ്‌ പതിവ്‌. ഇത്തരത്തിൽ കേരളത്തിലെ ജനപ്രവാഹമുളള ഏതു ക്ഷേത്രം കേന്ദ്രീകരിച്ചും പുതിയൊരു തൊഴിൽ സംരംഭത്തിന്‌ തുടക്കമിടാവുന്നതാണ്‌. കാര്യക്ഷമമായി പ്രവർത്തിക്കുന്ന ക്ഷേത്രഭരണസമിതികളുടെ നേതൃത്വത്തിൽ സ്‌കൂളുകളും ക്ലിനിക്കുകളും എന്തുകൊണ്ട്‌ ആരംഭിച്ചികൂടാ? മാത്രവുമല്ല മെഴുകുതിരി, ചന്ദനത്തിരി, വിളക്ക്‌തിരി, പൂജാദ്രവ്യങ്ങൾ മുതലായവയുടെ ഉത്‌പാദന വിതണ യൂണിറ്റുകളും ആരംഭിക്കാം. നൂറ്‌ കണക്കിന്‌ ചെറുപ്പക്കാർക്ക്‌ ഉപജീവനത്തിനുളള വഴി തുറക്കപ്പെടുന്നതോടൊപ്പം ഹിന്ദു സമുദായത്തിന്റെ ഉയർച്ചയും, ഐക്യവും അങ്ങനെ സാദ്ധ്യമാവുകയും ചെയ്യും. കേന്ദ്രീകൃതവും, ആസൂത്രിതവുമായ നീക്കങ്ങളിലൂടെയാണ്‌ ഐക്യത്തിന്റെ വഴി തുറക്കപ്പെടുന്നത്‌.

Generated from archived content: edit_apr23.html Author: chenthappooru

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here