” രാഘവന്‍ നമ്പ്യാര്‍ വിഷം കഴിച്ചൂത്രെ” ഓടിക്കിതച്ചു വന്ന പാല്‍ക്കാരന്‍ ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട് പറഞ്ഞു .ചായപ്പീടികക്കോലയില്‍ സായാഹ്ന സൊറ പറഞ്ഞിരുന്നവര്‍ ഇത് കേട്ട് ഞെട്ടി. പലരും മൂക്കത്ത് വിരല്‍ വച്ചുകൊണ്ടൂ പറഞ്ഞു ” കഷ്ടം അയാള്‍ക്കിപ്പോള്‍ ഇതെന്തേ പറ്റിയത്? നല്ലൊരു മനുഷ്യര്‍. വായില്‍ വിരലിട്ടാല്‍ പോലും കടിക്കാത്ത ആളാ നമ്പ്യാര് അയാളിപ്പോള്‍ എന്തിനാ ഇതു ചെയ്തത്?” ഓരോരുത്തരും ഓരോന്നും പറഞ്ഞു. ‘വിവരം അറിഞ്ഞ സ്ഥിതിക്ക് അവിടം വരെ ഒന്ന് പോയില്ലെങ്കിലും മേശമാണ് ‘ സൊറക്കാരിലെ മുതിര്‍ന്ന ആളായ കുഞ്ഞുണ്ണിനായര്‍ പറഞ്ഞു. ഇത് കേട്ടപാടെ ചിലരൊക്കെ നമ്പ്യാരുടെ വീട്ടിലേക്ക് ഓടി. നമ്പ്യാരുടെ വീട്ടില്‍ ആളുകള്‍ നിറഞ്ഞിരിക്കുന്നു. ആകെ ബഹളമയം. ഭാര്യയും കുട്ടികളും നിലവിളിക്കുന്നു. വിഷം ഛര്‍ദ്ദിപ്പിക്കാന്‍ ഉള്ള കഠിന ശ്രമവും നടക്കുന്നുണ്ട് .ചിലര്‍ ഉപ്പുവെള്ളം കലക്കിക്കൊടുകുന്നു എന്നാല്‍ അതൊന്നും കുടിക്കാന്‍ നമ്പ്യാര്‍ തയാറായില്ല. എലിവിഷാത്രെ നമ്പ്യാര്‍ കഴിച്ചിരിക്കുന്നത്” അവിടെ ആരോ പറയുന്ന കേട്ടു . അതിനിടയില്‍ പലചരക്കുകടക്കഅരന്‍ മായിന്‍ അവിടെ എത്തി. അയാള്‍ പറഞ്ഞു ” ഞമ്മള് ഇപ്പളാ വിവരം അറിയണത് ഇങ്ങള്‍ ഒന്നുകൊണ്ടും ബേജാറാവേണ്ട ഞമ്മളെ നമ്പ്യാര്‍ക്ക് ഒന്നും പറ്റുല ഞമ്മളെ പീട്യെന്നു വാങ്ങിയ എലിവിഷാ നമ്പ്യാര്‍ കുടിച്ചത് അത് കയിച്ച ഒരു എലി പോലും ചത്തിറ്റില്ല പിന്നല്ലേ നമ്പ്യാര് ”ഹാവൂ ! എല്ലാവര്‍ക്കും സമാധാനമായി .
Generated from archived content: story1_agu8_14.html Author: chemmaniyod_haridasan