വിവാഹങ്ങളിൽ ചിലതെങ്കിലും ആർഭാടമായി മാറിയിരിക്കുന്നു ഇന്ന് പണക്കാർക്ക് അവരുടെ പൊങ്ങച്ചം കാണിക്കാനുളള വേദികൂടിയാകുന്നു ഇത്തരം വിവാഹങ്ങൾ. സ്ത്രീധന വിവാഹംപോലെ ആഡംബര വിവാഹവും എതിർക്കപ്പെടേണ്ടതുതന്നെയാണ്. അവിഹിതമായി പണം സമ്പാദിച്ചു കൂട്ടുന്നവർക്കേ വിവാഹം ധൂർത്താക്കി മാറ്റാൻ സാധിക്കുകയുളളൂ. വിവാഹ ധൂർത്തിന്റെ സംഘാടകർക്കെതിരെ കനത്ത നികുതിയോ പിഴയോ ഈടാക്കുന്നതുൾപ്പെടെയുളള ശിക്ഷാനടപടികൾ കൈക്കൊളളുകതന്നെ വേണം. ഇങ്ങനെ പിടിച്ചെടുക്കുന്ന തുകയിൽനിന്ന് പാവപ്പെട്ടവരുടെ വിവാഹത്തിനായി നിശ്ചിത തുക നൽകുകയും വേണം. പ്രാകൃതവും അനാവശ്യവുമായ പ്രവണതകളെ മുളയിൽ നിന്നുതന്നെ പിഴുതെറിയണം.
Generated from archived content: essay3_may28.html Author: chemmaniyod_haridasan