ഗ്രാമസഖി

“ഇല്ലേ സഖീ, നിന്റെയുളളിന്റെയുളളിലെ

ചെല്ലത്തിലുണ്ടൊരുകാന്ത,മില്ലേ സഖീ?

കാലമൊരമ്പുപോൽകൂർപ്പിച്ചെടുത്ത നിൻ

കണ്ണിന്റെ കോണിലും കാന്തമില്ലേ സഖീ?

നെഞ്ചിൻ കണക്കുകളെല്ലാം പതിഞ്ഞ നിൻ

പുഞ്ചിരിത്തെല്ലിലും കാന്തമില്ലേ സഖീ?

മാടപ്പിറാക്കളുറങ്ങുന്ന നിന്നുടെ

മാറിൻതടത്തിലും കാന്തമില്ലേ സഖീ?

എന്നെ വലിക്കുന്നു കാന്തം; വലഞ്ഞു ഞാൻ

നിന്നിൽപ്പടർന്നാൽ പൊറുക്കുകില്ലേ സഖീ?

Generated from archived content: poem6_mar9.html Author: chemmanam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English