മനുഷ്യനും ബോംബും

മനുഷ്യനും ബോംബും തമ്മിൽ

മാറ്റാരെന്നു നിനച്ചു നാം

ചാർച്ചകൾ പലതും കൂടി,

ചോർച്ചകളേറെ നടന്നു.

നിണമൊരുപാടു ചൊരിഞ്ഞു

തലമുറകൾ ദുരിതം ചുമ്മി,

ഇനി വേണ്ടൊരു ബാന്ധവ-

മെന്നു നിനച്ചു പലവട്ടം

പക്ഷേ….!

ഇന്ന്‌,

മനുഷ്യനും ബോംബും തമ്മിൽ

മതമൊന്നായ്‌ തീർന്നൊരു ബന്ധം.

മനുഷ്യ ബോംബെന്നൊരു-

നവ ബാന്ധവ വേഴ്‌ച!

രുധിരാത്മകമാം കാഴ്‌ചകളാൽ

നിത്യം വിടരും വിഭാതസൂക്തം!

Generated from archived content: poem10_dec.html Author: chathanoor_soman

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English