അമ്മയ്ക്ക്

അമ്മയെന്ന രണ്ടക്ഷരമമൃതാക്ഷരം
അമ്മതന്‍ സ്മൃതിയേ ജീവാമൃതം
അമ്മയാരുന്നെന്റെ ജീവബലം
അമ്മതന്‍ നഷ്ടമോ സപ്തനാഡിക്ഷയം
അമ്മതന്‍ സുരക്ഷിത വലയം തകര്‍ന്ന്
ഞാനനാഥനായീ മദ്ധ്യപ്രായത്തിലും
അമ്മയുള്ളോടത്തോളം ഞാനൊരു സനാതന്‍
ഇന്നു ഞാനൊരനാഥനായീ ജഗത്തിങ്കലും,
മാര്‍ഗദര്‍ശിനി സ്മരിപ്പൂ ഞാനിപ്പഴും
നിന്‍ സുവര്‍ണോപദേശ പദങ്ങളൊക്കെയും
കാവ്യാംഗനയയൊരെന്നമ്മയല്ലേ,
നിറഞ്ഞു നില്‍പൂയീരചനയിലൊക്കെയും.
ഇഹലോകവാസം വെടിഞ്ഞ് വിണ്ണിലെ
നക്ഷത്രപക്ഷത്തില്‍ നില്‍പൂ തിളങ്ങി
പ്രപഞ്ച സത്യമേ! നിന്നെ സ്തുതിപ്പാന്‍
പോരാ വാക്കുകളെന്‍ നിഘണ്ടുവില്‍
നാടക കലതന്‍ മായിക പ്രപഞ്ചത്തില്‍
പിച്ചവച്ച് നടത്തിച്ചമ്മയ്ക്കു പ്രണാമം
വാടാമലരായി സുഗന്ധം പരത്തുവാന്‍
അമ്മയ്ക്കു സമര്‍പ്പിക്കുന്നെന്‍ നാടകകുസുമങ്ങള്‍

Generated from archived content: poem1_oct6_13.html Author: charummudu_radhakrishnan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here