ജീവനില്ലാത്ത മതം

പാവപ്പെട്ടവന്റെ മക്കൾക്കായി സർക്കാർ തയ്യാർ ചെയ്‌ത ഏഴാം തരത്തിലെ സാമൂഹ്യപാഠ പുസ്‌തകം ഉയർത്തിവിട്ട പൊടിപടലങ്ങളും അക്രോശങ്ങളും ഒഴുക്കിവിട്ട രക്തവും ഇപ്പോഴും അന്തരീക്ഷത്തിൽ വിലസുന്നുണ്ട്‌. കുട്ടികളിൽ മതവിദ്വേഷം വളർത്തുമെന്നാണ്‌ ഒരു കാരണം. നമുക്കറിയാം കപട ആത്മീയതയ്‌ക്കു മുഖം മൂടിയായണ്‌ പലരും മതത്തെ ഉപയോഗിക്കുന്നത്‌. പുരോഹിതന്മാർ ആസ്‌ത്രേലിയയിൽ നടത്തിയ ലൈംഗിക പീഡനങ്ങൾക്ക്‌ പോപ്പുതിരുമേനി അവിടെ ചെന്നു മാപ്പുപറഞ്ഞു. മുമ്പും എന്തെല്ലാം വിഷയങ്ങൾ അദ്ദേഹത്തിന്റെ മുൻഗാമികൾ മാപ്പു പറഞ്ഞുട്ടുണ്ടെന്നു സ്‌മരിക്കുന്നത്‌ ഈ അവസരത്തിൽ രസകരമായിരിക്കും. ബ്രോക്കൺ ഹാർട്ട്‌സ്‌ എന്ന ഒരു സംഘടന ഉണ്ടാക്കാൻ തക്കവണ്ണം ആസ്‌ത്രേലിയയിൽ മതപുരോഹിതരാൽ ലൈംഗിക വിക്രയകൾക്കു വിധേയരായവരുടെ എണ്ണമുണ്ടെന്നു മനസ്സിലാക്കിയാൽതന്നെ മതപ്രചാരകരുടെ ‘മനുഷ്യസ്‌നേഹത്തിന്റെ ഗരവം മനസ്സിലാക്കാവുന്നതാണ്‌.

മതം മനുഷ്യനെ പല തട്ടിലാക്കുകയാണ്‌ മനസ്സുകളെ ഏകോപിപ്പിക്കുകയല്ല. മതവിശ്വാസങ്ങളെയോ മതഗ്രന്ഥങ്ങളിലെ പാഠങ്ങളെയോ മാത്രം സത്യയമായെടുത്തു കൊണ്ടാണ്‌ മനുഷ്യൻ ജീവിച്ചു പോന്നിരുന്നതെങ്കിൽ ഇന്നും മനുഷ്യരാശി കൈവരിച്ച നേട്ടങ്ങൾ ഒന്നുപോലും ഉണ്ടാകുമായിരുന്നില്ല. ഭൂമി ഇപ്പോഴും പരന്നിരിക്കുമായിരുന്നു. നക്ഷത്രങ്ങളും ആകാശ ഗോളങ്ങളും നമുക്കുചുറ്റും കറങ്ങുമായിരുന്നു. ആധുനിക ചികിത്സാലയങ്ങൾ സങ്കല്‌പിക്കാൻ കൂടി കഴിയുമായിരുന്നില്ല. മതവിശ്വാസികളും അല്ലാത്തവരും ഒളിഞ്ഞും മതപാഠങ്ങളെ ലംഘിച്ചതിന്റെ നേട്ടങ്ങളാണ്‌ ഇന്നത്തെ ഭൗതിക പുരോഗതി നേടിത്തന്നത്‌. പിന്നീട്‌ മതങ്ങൾ ഈനേട്ടങ്ങളെ സമർത്ഥമായി, എന്നാൽ കനത്ത കൃതഘ്‌നതയോടെ ഉപയോഗിക്കുന്നു എന്നതു വേറെ കാര്യം. ആയിരക്കണക്കിന്‌ നിരപരാധികളെ കൊന്നൊടുക്കിയ ബുഷും ബിൻലാദനും മതവിശ്വാസികളാണ്‌. ഷിയാകളും സുന്നികളും പരസ്‌പരം കൊല്ലുമ്പോഴും ഒരേ മതത്തിന്റെ വിശ്വാസികൾ. മഹാത്മഗാന്ധിയെ കൊന്നവൻ ഒരു കടുത്ത മതവിശ്വാസിതന്നെ ഗുജറാത്തിലെയും, പഞ്ചാബിലെയും, കാശ്‌മീരിലെയും എന്നുവേണ്ട ബുദ്ധന്റെ അഹിംസ ദർശനത്തിൽ വിശ്വസിക്കുന്ന ശ്രീലങ്കയിലെ സിംഹളരായ ഭീകരവാദികൾവരെ മതാനുയായികളാണ്‌. മതം കറുപ്പല്ല. കൊടും വിഷമാണ്‌. ഭയരഹിതമായി ഈ ഭൂമിയെ ജീവിക്കാൻ കൊള്ളാത്ത താക്കീത്തീർത്തത്‌ മതത്തിന്റെ ഭീകരത തന്നെ. കുറ്റവാളികൾക്കിടയിൽ ഒരു സർവ്വെ നടത്തിയാൽ മതി മതവിശ്വാസമുള്ള വരാണോ ഇല്ലാത്തവരാണോ കൂടുതൽ എന്നറിയാൻ.

Generated from archived content: eassay1_oct24_08.html Author: chandrababu_panaggad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here