ആധുനിക കഥ

പത്രാധിപർ അദ്ദേഹത്തോട്‌ ഒരു ആധുനിക കഥ എഴുതുവാന ആവശ്യപ്പെട്ടു. കഥയ്‌ക്കുളള ആശയം തേടി ആദ്യം അയാൾ നദീതീരത്ത്‌ പോയിരുന്നു. അവിടെ നിന്ന്‌ അയാൾക്ക്‌ കഥ കിട്ടിയില്ല. പിന്നീട്‌ അദ്ദേഹം കടൽ തീരത്തു ചെന്നിരുന്നു. അവിടെ നിന്നും അയാൾക്ക്‌ കഥ കിട്ടിയില്ല!

ഒടുവിൽ പട്ടണവിളുമ്പിലൂടെ നിരാശനായി അലയവെ അയാൾ ചുവന്ന തെരുവിൽ ചെന്നകപ്പെട്ടു. അവിടം കഥകളാൽ അയാളെ വീർപ്പുമുട്ടിച്ചു.

Generated from archived content: story1_june_05.html Author: chals_jd

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here