വസന്തവും ഹേമന്തവും
വഴിതെറ്റി വന്നപ്പോൾ
വഴിയോരത്ത് വർഷവുംശരത്തും
വിശ്രമിച്ച് കൊണ്ടുനിൽക്കുന്നു.
അവർ ഒരുമിച്ച് ഭൂവിൽ
വിഹരിക്കുവാൻ തീരുമാനിച്ചു
മഴ, വെയിൽ, മഞ്ഞ്, കാറ്റ്, കുളിര്…
വീണ്ടുംഃ മഴ, വെയിൽ, മഞ്ഞ്….
അങ്ങനെ എന്തെന്നില്ലാതെ
ഭൂമി നടുങ്ങിനിന്നു.
കാലത്തിന്റെ കോലങ്ങൾക്ക്
കാലാന്തര വിടയേകി
ഋതുക്കൾ വഴിപിഴച്ചുപോയ്!
Generated from archived content: poem15_jan2.html Author: chals_jd