ചില നഗ്നതകൾ

കടലാസ്‌ കത്തിച്ചാലും കരിയാത്ത

കറുത്ത അക്ഷരങ്ങൾ!

അടിച്ചുകൊന്നാലും നിന്നെ

കടിച്ചേ അടങ്ങൂ എന്ന കൊതുക്‌!

രാത്രിയിൽ നഗരത്തിലൂടെ

ഓടിമറഞ്ഞ സ്ര്തീ!

ചവറുകുട്ടയിൽ ചിതറിക്കിടന്ന

അജ്ഞാതന്റെ കരങ്ങൾ!

റയിൽവേ ട്രാക്കിൽ കാണപ്പെട്ട

കറുത്ത്‌ മെലിഞ്ഞ്‌ ആറടിപൊക്കമുള്ള

ജഡം!

എത്ര യുഗങ്ങൾ കറങ്ങിയാലും

തലകറക്കം വരാത്ത ഭൂമി!

Generated from archived content: poem13_jun28_07.html Author: chals_jd

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here