ജനി

ഒരു മരുഭൂമിപോൽ

തീക്കാറ്റുവീശുമുഷ്‌ണമേഖലപോലവൾ

അവനേകിയ പേലവഹൃദയം

അവളുടെ വെയിൽച്ചിരി-

യിലൊഴുകിയ ചൂടുളള ലാവയിൽ

പൂത്തുമ്പിപോൽ കരഞ്ഞ ഗന്ധം

കാറ്റിന്റെ കൈകളിൽ നിറഞ്ഞു

വിദ്യുല്ലതിക പൂത്തെങ്കിലും

മേഘം പാടിയില്ല, പെയ്‌തില്ല

വന്ധ്യമാമൊരു ജന്മം

സന്ധ്യകൾ കൊഴിയുന്നു!

Generated from archived content: poem6_june.html Author: c-surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here