പകലെരിയും ഗ്രീഷ്‌മങ്ങൾ
ശിലനിറയും പെരുവഴികൾ
ഇടയിൽ വിടരും നിലാച്ചിരികൾ
നിറമുൾച്ചെടിക്കുള്ളിലുണരുന്ന പൂവുകൾ,
ഉതിരം മണക്കുന്ന ഗതകാല മൗനങ്ങൾ
പിടയുന്ന പക്ഷിതൻ നൊമ്പരച്ചീളുകൾ,
പിളരുന്ന ഭൂമിതൻ ദീർഘമാം രോദനം,
പിണയുന്ന പാമ്പിന്റെ സീല്‌ക്കാരനാദങ്ങൾ,
ഇരതേടിയെത്തുന്ന വൃകവ്യന്ദ ബഹളങ്ങൾ,
വില്ലേന്തി നില്‌ക്കുന്ന വ്യാഥ നികരങ്ങൾ,
ഇവിടെ ഞാനാരുടെയോ യജ്ഞവാടത്തിലെ
തൂണിൻ കുരുക്കിട്ട പാവം ബലിമൃഗം!
Generated from archived content: poem1_oct22_08.html Author: c-surendran
Click this button or press Ctrl+G to toggle between Malayalam and English