വേനൽക്കുടീരം

വിത്തിട്ട പാടവും പാട്ടിൻ മധുരവും

വിസ്‌മൃതി പൂകിയ കർഷക സന്ധ്യകൾ!

വറ്റുന്ന തോടും വരളും കുളങ്ങളും

കൊറ്റികളില്ലാത്ത പാടവരമ്പുകൾ

പൂവുകളില്ല തൊടിയിൽ മരങ്ങളിൽ

പൂങ്കുയിലില്ല മധുരമായ്‌ പാടുവാൻ.

വൃത്തി മാഹാത്മ്യം പഴങ്കഥപ്പാട്ടുകൾ

മാനികൾ വിദ്യാ ധനികരാണേറെയും

ജന്മശാപത്തിൻ കുരുക്കിലകപ്പെട്ട

വന്ദ്യവയോജന നിശ്ശബ്‌ദരോദനം

യന്ത്രശകടം പെരുകും നടപ്പാത

ബന്ധുരരംഗമൊഴിഞ്ഞ ഗ്രാമാന്തരം.

വേനലാണെങ്ങും പുകയു

മുഷ്‌ണത്തിന്റെ ജ്വാലാമുഖികൾ,

തുളിച്ചെങ്കിൽ നീർക്കണം.

Generated from archived content: poem19-jan.html Author: c-surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here