ശിഥിലചിന്തകൾ

ശബ്‌ദങ്ങളൊക്കെ ഭയമാണെനിക്കവ

ചിത്തത്തിലെന്നും മുറിവുകളാകുന്നു.

ചോരകുടിച്ചുതെഴുത്ത ജന്തുക്കളെൻ

ചുഴവും, യാത്രതുടരുവതെങ്ങനെ?

സ്‌നേഹം കൊതിച്ചുഞ്ഞാൻ സ്‌നേഹിച്ചുവെങ്കിലും

മോഹിച്ചതൊന്നുമെനിക്കു തന്നില്ലവർ

വെട്ടി, യധിക്ഷേപവാളിനാലെന്തിനോ

കുത്തിയാപവാദശൂലമുനകളാൽ!

ദൈവംസ്വരൂപത്തിൽ സൃഷ്‌ടിച്ചമാനവർ

ദൈവഹത്യയ്‌ക്കു താനായുധമേന്തുന്നു!

നന്മയും തിന്മയും ചൊല്ലിപ്പഠിപ്പിച്ച

വന്ദ്യരാമിഷ്‌ട ഗുരുജനസാമീപ്യം

നഷ്‌ടമായ്‌; ചുറ്റും വിവേകനാഗങ്ങൾ

ക്രൂദ്ധരായ്‌കൊത്തുന്നു മൽപ്രാണനാളിയിൽ!

ചോരുന്നുധൈര്യം ചിലനേരമെങ്കിലും

ചോടുപിഴക്കില്ല ചോരമിഴികളെ!

ചിന്താശതങ്ങൾ ചിറകറ്റപക്ഷിപോൽ

ചെന്നിണം വാർന്നുപിടയുന്ന വേളയിൽ

ഹാ! ശാന്തിയെങ്ങതു തേടി ഉഴറുന്ന

താന്തമനുജനപരാധിയാകുമോ!

Generated from archived content: poem13_aug.html Author: c-surendran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here