നിന്നുടെ ശിഖരത്തിൽ ചേക്കേറിയ
കിളികളെവിടെ?
മന്ദമാരുതനിൽ ഇളകിയാടുന്ന
നിൻ ഇലകളെവിടെ? ശബ്‌ദമെവിടെ
നിന്റെ തണലിൽ കളിക്കും
കുരുന്നുകളെവിടെ?
മറ്റൊരിടം തേടി പോയവർ
നിന്നെയോർത്ത് വിതുമ്പുന്നുവോ?
അറിയില്ലെനിക്ക് അറിയില്ല,
എങ്കിലും നിൻ കഴുത്തിൽ
വാൾവെച്ച മനുഷ്യനെത്ര ക്രൂരൻ
അവൻ വിസ്‌മരിച്ചുവോ നീയെത്ര
ശ്രേഷ്‌ഠനെന്ന്.
Generated from archived content: poem2_oct1_05.html Author: binu_p_adinadu