ആശയം മനസിൽ മുളപ്പൊട്ടുന്നു.
ചിന്തകൾ അവയ്‌ക്ക് രൂപം നൽകുന്നു
ഭാവന അതിനെ വളർത്തുന്നു
ചിലപ്പോൾ ഒരു നിമിഷം കൊണ്ടത്
വളർച്ച പൂർത്തിയാക്കുന്നു
അല്ലെങ്കിൽ മണിക്കൂറുകൾ
ആഴ്‌ചകൾ മാസങ്ങൾ വർഷങ്ങൾ
അങ്ങനെ കടന്ന് പോകുന്നു
ഒരു നാൾ തൂലികതുമ്പിലൂടെ
കഥയായ്……….കവിതയായ്……….
കടലാസിൻ മാറിൽ…………
Generated from archived content: poem14_jan01_07.html Author: binu_p_adinadu