പലനാളായ് കരുതിയ സ്‌നേഹവാത്സല്യം
എങ്ങോ മന്ദസ്‌മിതം ചൊരിയുന്നു.
നന്മതൻ മാഹാത്മ്യമരുളിയ സാമീപ്യം
നേർത്തൊരീകാറ്റിലലിഞ്ഞുപോയി.
എന്നകതാരിലായിരം ദീപ്‌തിയായ്
നിറഞ്ഞു തൂകിയീ മാസ്‌മര ചൈതന്യം
കെടാവിളക്കായ് സമർപ്പണം ചെയ്യുന്നു
നിർമ്മല സ്‌നേഹത്തിൻ ദിവ്യസൂക്തം.
Generated from archived content: poem4_apr23.html Author: binimol_p_kallar