വീട്ടുകാരുടെ എതിർപ്പിനെ വകവയ്‌ക്കാതെ വിവാഹിതരാകാൻ തന്നെയവർ തീരുമാനിച്ചു. രണ്ടുപേരുടെയും വീട്ടുകാരും പിടിവാശിക്കാരായിരുന്നു. എന്തുതന്നെയായാലും മക്കളുടെ ആഗ്രഹം നടക്കില്ലെന്ന് ഉറപ്പായി. ഒരുമിച്ച് ജീവിക്കാനായില്ലെങ്കിൽ മരിക്കുമെന്നായി മക്കൾ. അവസാനം അവന്റെ വീട്ടുകാർ മുട്ടുമടക്കി. രാത്രിയവൻ അവളെ ഫോണിൽ വിളിച്ചു. എന്റെ വീട്ടിൽ ഓകെയായി. എന്താ നിന്റെ തീരുമാനം‘ ഞാനങ്ങോട്ട് വിളിക്കാനിരിക്വാരുന്നു. ഇവിടെയും ശരിയായി. നമ്മുടെ ഭീഷണി ഫലിച്ചു’ അവൾ സന്തോഷവതിയായി ‘എന്നാൽ നമുക്കീ ബന്ധം വേണ്ട’ ‘അതെന്താ’ വീട്ടുകാരെല്ലാം സമ്മതിച്ച പ്രേമവിവാഹത്തിനൊരു ത്രില്ലില്ല‘
’അതുകൊണ്ട്‘
’ഗുഡ് ബൈ‘
Generated from archived content: story1_jan2.html Author: balakrishnan_iringallur