മറകൾ

ഒരു മേശയ്‌ക്കപ്പുറമിപ്പുറം

ഇരുവരും നാമൊരു നേർരേഖ പോലെ

ഇടയിൽ, കുഴഞ്ഞാലും തോണി

തുഴഞ്ഞെത്തുവാൻ

ഇടമില്ലാത്തതാം മൗനസാഗരം

മിഴികളിൽ വർണസ്വപ്നങ്ങൾ, എങ്കിലും

മഴവില്ലുപോൽ നീ അകലെയാണെന്നോ!

വഴിയിലങ്ങിങ്ങു മുള്ളുപോൽ കൂർത്തതാം

അഴികൾ കൊണ്ടുള്ള മറകളുണ്ടെന്നോ.

Generated from archived content: poem5_jun28_07.html Author: asurasuramangalam_vijayakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here