നേർവഴി പോകുകിൽ വീഴുന്നു ഞാൻ
നേരല്ലാത്തൊരു കുഴിയിൽ
മറുവഴി നീങ്ങുകിൽ മറിയുന്നു ഞാൻ
മതിഭ്രമ വീചിത്തള്ളിൽ
ഇടവഴിപോകുകിൽ ഇടറുന്നു ഞാൻ
വടിയൊന്നില്ലാക്കുറവിൽ
കുറുക്കുവഴിയിൽ കുഴയുന്നു ഞാൻ
പഴിതൻ പേറാച്ചുമടിൽ
ഇതൾ വിരിയുന്നീ വഴികളിലൊക്കെ
ചതിതൻ വേലിപ്പൂക്കൾ
പല ചെറുവഴികൾ ചേർന്നൊരു നരക-
പ്പെരുവഴിമാത്രം മുന്നിൽ!
Generated from archived content: poem4_apr10_07.html Author: asurasuramangalam_vijayakumar