അന്ന്……….
എനിക്കുള്ളതെല്ലാം
നിനക്കും സ്വന്തമായിരുന്നു.
എന്റെ കടലാസ്,
എന്റെ പേന,
എന്റെ അക്ഷരങ്ങൾ,
എന്റെ കൈവിരൽ ചലനങ്ങൾ,
വാക്കുകളെ ചിതറിക്കുടഞ്ഞിടുന്ന
എന്റെ മനസ്സ്
എല്ലാം നീ പോയപ്പോൾ
കൂടെക്കൊണ്ടുപോയി
പക്ഷേ……….
എന്റെ വിധിയെമാത്രം
നിനക്കു തൊടാനായില്ല.
Generated from archived content: poem1_nov23_10.html Author: asurasuramangalam_vijayakumar