ഭാരം

ഇഴയിഴയായ്‌ പവനനിലിളകു-

ന്നഴകെഴുമവളുടെയളകം

നനുനനെ പൊടിയും സ്വേദകണങ്ങളി

ലലിയും നെറ്റിക്കളഭം.

കൺകളിരാരും കാണാതെരിയും

കാമനതൻ തിരിനാളം

ചൊടികളിലേതോ മൊഴിമധുരക്കനി-

യടരാൻ വെമ്പും നേരം

പതിയെ താങ്ങിയിറക്കീ ഞാനൊരു

പ്രണയച്ചുംബനഭാരം!

Generated from archived content: poem13_nov23_06.html Author: asurasuramangalam_vijayakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here