മർത്ത്യമാനസം
കണ്ടിന്നുഭയക്കുന്നു ലോകമേ
എന്റെ സർവ്വവും നീയെന്നു ധരിച്ചുഞ്ഞാൻ
മൗനമായ് നിന്നിലർപ്പിച്ചതിൻ ശിക്ഷഭീകരം
മനുഷ്യാ നീ നിന്നെത്തന്നെ
പകുത്തുതിന്നുന്നൊരീ
രാക്ഷസീയ മോഹക്രീഡതൻ
സംസ്‌കാരജീർണ്ണത
ഈ ഭൂമിതൻ ഹൃദയത്തിൽവീണു പടരുന്നു.
ഈ ദുർവിധിയാണ് നിൻപരാജയത്തിൻ
പടുപാതയെന്ന് നീയെന്നറിഞ്ഞുണർന്നീടും
അന്നേ ശരിക്കുകീദുരാഗ്രഹത്തിന്റെ
ദുരാചാരബലിപീഡ മൃഗീയതാന്ത്യം
അന്നേലുമൊടുങ്ങുമോ പാരിലീ…
സംസ്‌കാരജീർണ്ണത…!
മാനവർ പരസ്‌പരം ഭയക്കുമിവിടെ
മൃഗങ്ങളെത്ര ഭേദം
നിന്റെയീരൂപഭേദങ്ങളെൻ ഹൃദയ
താളം തകർക്കവേ
ഭ്രാന്തതയലതല്ലീവീണ്ടു
മിതുഭ്രാന്താലയമാകുമോ…?
Generated from archived content: poem5_oct1_05.html Author: asramam_omanakuttan
Click this button or press Ctrl+G to toggle between Malayalam and English