“അച്ഛാ, വരുമ്പോ ബിസ്‌ക്കറ്റ് കൊണ്ടരണം”……… ബൈക്കിൽ പായുന്ന അയാളുടെ മൊബൈലിൽ മകന്റെ ഓർമ്മപ്പെടുത്തൽ. കളർ പെൻസിൽ….. മൂന്നു വയസ്സുകാരിയുടെ കൊഞ്ചൽ അയാൾ നന്നായി ആസ്വദിച്ചു. അയാൾ വണ്ടി നിർത്താൻ മെനക്കെട്ടില്ല. എന്റെ കൊഴമ്പു കഴിഞ്ഞൂന്ന് പറയ്‌മോനെ.
അച്ചമ്മ വിളിച്ചു പറഞ്ഞത് മകൻ ആവർത്തിച്ചു. പിന്നീട് ഫോൺ അമ്മ വാങ്ങിച്ചു. കുട്ടികൾ കേൾക്കരുതേയെന്ന് പ്രാർത്ഥിച്ച് അമ്മ മൗത്ത് പീസ് നന്നായി അടുപ്പിച്ച് സ്വാകാര്യം പറയുന്നതുപോലെയാണ് പറഞ്ഞത്. അതേയ് മറക്കേണ്ട….. ഡേറ്റ് അടുത്തു. വിസ്‌പർ ഒരു പായ്‌ക്കറ്റ്….. അയാൾക്കപ്പോൾ ഫോണിലൂടെ അവളെ ഉമ്മവെയ്‌ക്കാനാണ് തോന്നിയത്. ദൂരെ നിന്നും മരം കയറ്റിയ ലോറി വരുന്നു. അയാൾ അടുത്ത ആവശ്യം കേൾക്കാനായി ചെവി കൂർപ്പിച്ചു. ഇങ്ങട് താ, എനിച്ചൊരൂട്ടം കൂടി പറയണം…. മകൻ വീണ്ടും ഫോൺ വാങ്ങി. അച്ഛാ… ന്താ… മോനെ? ഫോണിലൂടെ എന്തോ വന്നലച്ച ശബ്‌ദം കേട്ട് മകൻ പരിഭ്രമിച്ചു. അമ്മ ഫോൺ തിരിച്ചുവാങ്ങി. എന്താ എട്ടാ….. അന്വേഷണം അനാഥമായി വായുവിൽ കിടന്നു പുളഞ്ഞു. എതിരെ വന്ന ലോറിക്കടയിൽ കുഞ്ഞുമക്കളുടെ അച്‌ഛൻ…….
Generated from archived content: story1_mar1_10.html Author: ashokan-anchathu