കുട്ടി ആകാശവാണിയിലേക്ക് പാട്ടാവശ്യപ്പെട്ട് ഫോൺ വിളിച്ചു. അവതാരക ചേച്ചിയെ ലൈനിൽ കിട്ടി. കിട്ടിയപ്പോൾ എന്തു സന്തോഷം. കുറെ നേരത്തേക്ക് ഭാഗ്യത്തെക്കുറിച്ച് രണ്ടുപേരും പറഞ്ഞുകൊണ്ടിരുന്നു. പിന്നെ ചേച്ചിയുടെ ചോദ്യങ്ങളായി. കുട്ടിക്കാരൊക്കെയുണ്ട്…? പേരെന്തുവാ…? എവിടുന്നാ….? എന്തു ചെയ്യുന്നു….? പാട്ടിഷ്ടമാണോ….? നല്ല ഇഷ്ടമാണോ? പിറനന്നാളിന് ഞാൻവരട്ടെ…വരും..അമ്മയ്‌ക്കു കൊടുക്കൂ…ചേച്ചിയ്‌ക്ക് കൊടുക്കൂ…ഹലോ ചേച്ചി….ഹലോ അമ്മ…ഒടുവിൽ കുട്ടിയുടെ കൈയ്യിൽതന്നെ വീണ്ടും ഫോണെത്തി. പാട്ടുപറയൂ…അപ്പോ ഇതാരെഴുതി…ചിട്ടപ്പെടുത്തി…ഇത്യാദി കാര്യങ്ങൾ ചോദിച്ചു..കുട്ടി അറിയില്ല എന്നു പറഞ്ഞു. പാട്ടുവച്ചുതരാം ട്ടോ ചേച്ചിയുടെ തേൻമൊഴി…പിന്നെ മറന്നെന്ന പോലെ വീണ്ടും ചോദ്യം.
ഇതാർക്കെങ്കിലും ഡെഡിക്കേറ്റ് ചെയ്യണോ? കുട്ടി പറഞ്ഞു. വേണം എന്റെ കൂട്ടുകാരികൾക്ക് (കൂട്ടുകാരികൾ നൂറുപേർ) ഒരു വിധപ്പെട്ടവരുടെ പേരുകൾ പറഞ്ഞു. പിന്നെ വല്യപ്പൻ, വല്ല്യമ്മ, ടിട്ടുമോൾ, കിട്ടുമോൻ, പപ്പിക്കുട്ടി…അതാരാ (അതെന്റെ പട്ടി!) പിന്നെ….
‘മതി നിർത്തൂ. പാട്ടുവെച്ചുതരാം ട്ടോ….ഇപ്പോ സമയം കഴിഞ്ഞു. വീണ്ടും വിളിക്കൂ. ഓക്കെ’.
Generated from archived content: story1_jan29_07.html Author: ashokan-anchathu