പ്രണയശാപം

ഹൃദയം തുറന്നു കാണിക്കണമെന്ന്
പറഞ്ഞ് അവള്‍ പിറകെ നടന്നു
ഇനിയരുപക്ഷെ തുറന്നുകാട്ടിയില്ലെങ്കില്‍
സ്വയംഹത്യ വരെയാകുമെന്ന
ഘട്ടമെത്തിയപ്പോള്‍
അവന്‍ തന്റെ ഹൃദയം
അവള്‍ക്കു മുന്നില്‍ അനാവൃതമാക്കി.
സ്വപ്‌നങ്ങളുടെ നേര്‍ത്ത വലയ്ക്കപ്പുറം
അവള്‍ കണ്ടു
യുദ്ധങ്ങള്‍ വിലാപങ്ങള്‍
ശിരസറ്റ ദേഹങ്ങള്‍, ശ്മശാനങ്ങള്‍
അവള്‍ അലറിക്കരഞ്ഞു പിന്തിരിഞ്ഞു
അവനറിയാമായിരുന്നു
ഇതുതന്നെ സംഭവിക്കുമെന്ന്
ഹൃദയത്തിന്റെ രണനിലത്ത്
സ്മരണയുടെ ഒരു കബന്ധം കൂടി.

Generated from archived content: poem8_oct6_13.html Author: arunkumar_annoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here