റോഡരുകിലെ പാറയിലിരുന്ന് കാറ്റുകൊള്ളാനെത്തിയ ഞാൻ ജീവിതത്തെ എന്റേതായമട്ടിൽ വിലയിരുത്തി. ജനിച്ച ദിനംതൊട്ട് രക്ഷിതാക്കളുടെ അടിമ. വിദ്യാലയത്തിൽ അദ്ധ്യപകരുടെ ജോലിയിൽ മേലുദ്യോഗസ്‌ഥന്റെ വിവാഹശേഷം ഭാര്യയുടെ. റിട്ടയറായാൽ മക്കളുടെയും തന്റെ നിർവ്വചനം കേട്ടുകൊണ്ടിരുന്ന സുഹൃത്തിനു സംശയം. “പിന്നെന്തിനിങ്ങനെ അടിമയായി ജീവിക്ക്‌ണ്. അതങ്ങ്‌ട് ഒടുക്കിക്കൂടെ”.
സുഹൃത്തിന്റെ പുറത്ത് തട്ടിക്കൊണ്ടെഴുന്നേറ്റ്, വീട് ലക്ഷ്യമാക്കി നടക്കുന്നതിനിടയിൽ, ആരോടെന്നില്ലാതെ മന്ത്രിച്ചു.
“അടിമത്തം നുകരലാണ് ജീവിതം – പൊരുത്തപ്പെടാൻ കഴിയണമെന്നുമാത്രം അപ്പോൾ കിട്ടുന്ന സുഖവും സന്തോഷവും അനുഭവിച്ചാലേ അറിയൂ”
സുഹൃത്ത് ‘മന്ദഹസിച്ചു. ഞാനും.
പക്ഷേ, മന്ദഹാസം കൊണ്ട് മായ്‌ക്കാനാവാത്ത അസംതൃപ്‌തിയും ദുഃഖവും ഇരുവരുടേയും മനസ്സിൽ പടർന്നുപിടിച്ചിരുന്നു.
Generated from archived content: story2_may11_09.html Author: aravindan