സ്വര്‍ഗ്ഗവും നരകവും

നന്ദന വനങ്ങളും
മന്ദാരദാരുവും
കാമധേനുക്കളും
വിണ്‍ഗംഗയും
പാരിജാതവും
ഉര്‍വ്വശി മേനക രംഭ
തിലോത്തമ സുന്ദരിമാരും
സൗന്ദര്യപൂര്‍ണ്ണം
സുഗന്ധപൂരിതം
‘’ ഇന്ദ്രന്റെ നാട്’‘
( ഒരു പക്ഷെ സങ്കല്‍പ്പമായിരിക്കാം)
ശബ്ദവും വായുവും
വെള്ളവും മലിതരം
മറ്റെല്ലാം മലിനതമം
കൊതുകു വളര്‍ത്തലും
സാംക്രമിക രോഗവും
ഓടയില്‍ വാസവും
ഭ്രാന്താലയമാം ‘’ ദൈവത്തിന്‍ സ്വന്ത നാട്ടില്‍’‘!

Generated from archived content: poem1_mar17_12.html Author: ar_unnithan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here