ഇത് ഫാസിസം അല്ലെങ്കിൽ മറ്റെന്താണ്?


അമൃതാനന്ദമയി ആശ്രമത്തിനു നേരെ ആരോപണങ്ങളും ആയി ഒരു മുന്‍ ശിഷ്യ ഗെയ്ല്‍
തന്റെ പുസ്തകമായ ‘വിശുദ്ധ നരകം’ എഴുതിയിട്ട് ഏകദേശം 2 മാസം കഴിഞ്ഞു.
ആരോപണങ്ങളില്‍ വസ്തുത കണ്ടെത്തണം എന്ന് ഇടതുപക്ഷവും, അമ്മ സമൂഹത്തിനു
ചെയ്യുന്ന സേവനങ്ങള്‍ നമ്മള്‍ കാണാതിരിക്കരുത് എന്ന അസംബന്ധ മറുപടി
വലതുപക്ഷവും, അമ്മക്കെതിരെ ഉള്ള ആരോപണങ്ങള്‍ ഹൈന്ദവ സംസ്‌ക്കാരത്തിനു എതിരെ
ഉള്ള ആക്രമണം ആണെന്ന് സംഘപരിവാറും അതിന്റെ സംഘടനകളും പറഞ്ഞു. കുറെ
ചര്‍ച്ചകള്‍ എല്ലാം കഴിഞ്ഞു, അത്ര പന്തിയല്ല കാര്യങ്ങള്‍ എന്ന് പലരും പറഞ്ഞു.

പുതിയ സംഭവം ഇതാണ് വിശുദ്ധ നരകത്തിന്റെ പരിഭാഷ ഡി സി ബുക്‌സ് ഇറക്കി.
മലയാളത്തില്‍ ആര്ക്ക് വേണമെങ്കിലും വാങ്ങി വായിക്കാം. ഇതാണ് അമൃത ഭക്തരെ
ആകെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതിലെ ഉള്ളടക്കത്തോട് വിയോജിപ്പുള്ളവര്‍,
ഇത് ഗൂഢാലോചന ആണെന്ന് പറയുന്നവര്‍ ഈ ഗൂഢാലോചന വെളിപ്പെടുത്തുകയും ആരോപണങ്ങള്‍
വസ്തുത കൊണ്ട് എതിര്‍ക്കുകയും ചെയ്തു കൊണ്ട് മറ്റൊരു പുസ്തകം എഴുതുകയല്ലേ
വേണ്ടത്?. അല്ലാതെ ചര്‍ച്ചയെ ഇല്ലാതാക്കാന്‍ ആക്രമണം അഴിച്ചു വിടുകയാണോ
വേണ്ടത് ?

ഏപ്രില്‍ 1 നു ഡി സി ബുക്‌സ് കോട്ടയം സ്ഥാപനത്തിന് നേരെയും, ഉടമ രവി ഡി സി
യുടെ വീടിനു നേരെയും. അമൃത ഭക്തിയുടെ കടുത്ത വിമര്‍ശകന്‍ ആയ സ്വാമി
സന്ദീപാനന്ദഗിരിക്ക് നേരെ തുഞ്ചന്‍പറമ്പിലും ആക്രമണങ്ങള്‍ ഉണ്ടായി.
എല്ലാത്തിനും നേതൃത്വം നല്കുന്നത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ചര്‍ച്ചയെ ചര്‍ച്ച
കൊണ്ട് നേരിടാന്‍ കഴിയാത്തതാണ് അക്രമത്തിനു പ്രേരകം. ഇത് ഫാസിസം
അല്ലെങ്കില്‍ മറ്റെന്താണ്?

Generated from archived content: essay4_apr9_14.html Author: anoop_varghese_kuriyappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here