അകലെ

മനസ്സിലെ ചായക്കൂട്ടിൽ

ചിറകടിച്ചനന്തത്തിൽ

പറന്നകന്നു നീ

യാത്രാമൊഴിയുമായി.

പകർന്നദാഹങ്ങൾ

സ്‌മൃതിപഥതരംഗമാകവെ

പ്രിയനിവനവിരാമം

വിളിപ്പുനിന്നെ.

കരളിലെ ത്രിസന്ധ്യയിൽ

കുങ്കുമവുമണിഞ്ഞെങ്ങോ

നിണം വാർന്ന സ്വപ്‌നവുമായ്‌

അകന്നു നീയും

തകർന്ന മോഹക്കണ്ണുകൾ

കെടുന്ന മൺചെരാതുപോൽ

ഒരു ദീപ്‌തബിന്ദുവിനായ്‌

വിളിപ്പുനിന്നെ

സ്‌നേഹിച്ചുപോയൊരെൻ ഹൃത്തിൽ

വിതുമ്പുന്ന മോഹങ്ങളെ

ശാന്തമാകയിണപ്പറ്റി

അണയുവോളം.

സ്‌നേഹിക്കാതിരുന്നെങ്കിലെൻ

ദാഹങ്ങളും ഞാനുമില്ല

സ്‌നേഹം നിത്യദുഃഖമല്ലെ

കല്‌പാന്തം വരെ.

Generated from archived content: poem1_mar24_08.html Author: anjal_devarajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here