അര്‍പ്പിത പ്രതീക്ഷകള്‍
ഒന്നൊന്നായിരുള്‍ മൂടി
നിഷ്‌ക്രിയ മുഖമുദ്ര
നെറ്റിയില്‍ പതിക്കുന്നു.
കയ്പ്പുനീര്‍ തുളുമ്പുന്ന
മുള്‍തളികയും
കാനല്‍ വിഭ്രാന്തി തെളിയുമീ-
സമത്വ പ്രയാണവും
അക്ഷരമായുതിര്‍ക്കുമീ-
ഉണര്‍വില്‍ പ്രതീക്ഷിക്കും
ഒറ്റ നക്ഷത്രം കണ്ടു
നടക്കാനിറങ്ങി ഞാന്‍…
Generated from archived content: poem4_nov20_13.html Author: anchal_devarajan