കനൽ

കനലിലൂടെ നടക്കുന്നയെന്റെയീ-

കാലുകൾ വെന്ത്‌ നീറില്ലേ-

യെന്ന്‌ നീ കപട ദുഃഖം

പൊഴിക്കുന്നതെന്തിന്‌?

കരിഞ്ഞടിയട്ടെ എന്റെ കിനാവുകൾ

കനലെരിയുന്നു,

എന്റെയുളളിന്റെയുളളിൽ

കനൽപൊതിയുന്നുയെന്റെയീമേനിയിൽ

കരിഞ്ഞടിയില്ല, കണ്ണുനിറക്കാനായ്‌

പുക പടർത്താത്ത

കനലാണ്‌ ഞാൻ എന്നും

Generated from archived content: poem6_apr.html Author: anapuzhaykkal-anil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English