ഉണരുക നാം പോരാടുക

ആത്മാഭിമാനമുളളവർ സത്യം വിളിച്ചുപറയുന്നു….അതുകേൾക്കുമ്പോൾ കലിതുളളുന്നത്‌ കുറ്റവാളികൾ….കൈയൂക്കുകൊണ്ട്‌ കാര്യം നേടാമെന്നവർ-ധരിക്കുന്നു…തങ്ങൾക്ക്‌ മറച്ചുപിടിക്കുവാൻ കാര്യങ്ങളനവധി. അവർ മാധ്യമങ്ങളെ എങ്ങനെ ഭയക്കാതിരിക്കും…നമുക്ക്‌ നമ്മുടെ ജോലി തുടർന്നേ പറ്റൂ….ഉണരുക…പ്രതികരിക്കുക…ആക്രമണങ്ങൾക്ക്‌ മുന്നിൽ നിഷ്‌ക്രിയരായി നിൽക്കുന്ന പോലീസ്‌ ഭരണകൂടത്തിലെ ക്രിമിനലുകളുടെ പ്രതീകമായി മാറുന്നു…ഇവിടെ ജനാധിപത്യം മരിച്ചു.“ ജനാധിപത്യത്തിന്റെ ശവക്കല്ലറക്ക്‌ മുകളിലാണിന്ന്‌ അധികാരക്കസേരയെ സ്ഥാപിച്ചിരിക്കുന്നത്‌…! ഈ കസേരകൾ ഇളക്കിമാറ്റാൻ നാം സധൈര്യം പ്രവർത്തിക്കുക…നമ്മുടെ പേന… അക്ഷരം…വാക്കുകൾ…കൊടുങ്കാറ്റുകൾ വിതക്കട്ടെ… ഈയലുകളെ നശിപ്പിക്കുന്ന അഗ്നിയായി മാറട്ടെ നമ്മുടെ പ്രവർത്തനം..

Generated from archived content: essay2_dec.html Author: anandan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here