ചൊല്ലുക നിങ്ങളെന്നോടു ചൊല്ലുക
എന്തിനെന്നെ വധിച്ചെന്നു ചൊല്ലുക
എന്താണ് ഞാന്‍ ചെയ്ത തെറ്റുകുറ്റം
നിങ്ങള്‍ തന്‍ കുഞ്ഞായി പിറന്നതോ?
ഞാനും നിങ്ങള്‍ തന്‍ രക്തമല്ലേ?
ഞാനും നിങ്ങള്‍തന്‍ പുത്രിയല്ലേ?
എന്തിനെന്നെ സൃഷ്ടിച്ചു നിങ്ങള്‍
നര്‍ദയമിങ്ങനെ കൊല്ലുവാനോ?
ഗര്‍ഭാശത്തിന്റെ ചുവരിനുള്ളില്‍
മാതാപിതാക്കളെ കനവ് കണ്ട
എനിക്കാദ്യമായ് നല്‍കിയ സമ്മാനം
അതുദയനീയം അതിദുഃഖകരം
കരയില്ല ഞാനിനി കരയില്ലൊരിക്കലും
എന്നെ വേണ്ടാത്ത ബന്ധുക്കളെച്ചൊല്ലി
പെണ്ണായ് പിറന്നതാണോയെന്‍ കുറ്റം
ഇത് ജന്മപാപമോ മുന്‍ജന്മ ശാപമോ?
Generated from archived content: poem5_july22_13.html Author: ammu_s_pillai