അമ്മയും ഞാനും

ഈശ്വരനേക്കാൾ ഞാൻ പൂജിക്കും

കാണപ്പെട്ടൊരു ദൈവം തായ്‌!

അവരുടെ വാക്കും, നോക്കും, മുടിയും

നിറവും, രൂപവുമാണെന്റെ.

ഏഴാം ക്ലാസ്സേ പഠിപ്പുള്ളെന്നാൽ

എന്തൊരറിവു നിറഞ്ഞ മനം!

എപ്പോഴുമുണ്ടാച്ചുണ്ടിൽ ശ്ലോകം

കവിതകൾ, തത്ത്വാദർശങ്ങൾ.

ഏഴകൾ, മിണ്ടാപ്രാണികളോടും

ദയയും, സ്‌നേഹവുമാണുള്ളിൽ

വലതു കരത്താൽ പരോപകാരം

ഇടതു കരത്താൽ പരോപകാരം

ഇടതു കൈ കൂടറിയാതെ!

മനസ്സിൽ പച്ചപിടിച്ചറിയാതെ!

മാതാവിന്റെ പല ഗുണവും

മലർപോൽ മൃദുലതയുൾക്കൊള്ളാനും

മകളെ ജനനി പഠിപ്പിച്ചു.

അമ്മയിൽ മേവിയ കലയും, കവിതയും

സമ്മേളിച്ചെൻ ജീവനിലും

സർവം സഹയീക്ഷോണികണക്കേ

ഭവാബ്‌ധി നീന്തൽ പഠിപ്പിച്ചു……..

‘നീല റോസുനിറമാണിഷ്‌ടം

മുല്ലപ്പൂമണമിരുവർക്കും.

അടുത്ത ജന്മമെനിക്കുണ്ടെങ്കിൽ

അന്നും ’കാർത്തുക‘ യമ്മമതി

ജനനീ മാമകസർവം! മോക്ഷം

പ്രണമിപ്പു; ത്യാഗാംബുധിയെ.

Generated from archived content: poem1_jan2_09.html Author: ammini_soman_panayam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English