1. ഉലുവ നന്നായി വറുത്ത് പൊടിച്ച് ഒരു കരണ്ടി ചെറുതേനിൽ കുഴച്ചു ചേർത്ത് വെറും വയറ്റിൽ സേവിക്കുക. രാത്രിയിലും കഴിക്കാം. (മൂന്നു ദിവസം ചെയ്യണം)
2. അഞ്ചുതണ്ട് കറിവേപ്പില പറിച്ചെടുത്തു കഴുകി നന്നായി അരകല്ലിൽ അരച്ചെടുത്ത് നാടൻ മുട്ടയുമായി ചേർത്തിളക്കി മുട്ടയപ്പം (ഓംലറ്റ്) ഉണ്ടാക്കി കഴിക്കുക. ദിവസം രണ്ടുനേരം ചെയ്താൽ രോഗം കുറയും.
3. ഏഴു തളിർത്ത പറങ്കിമാവില (കശുവണ്ടിയുടെ) തൈരിൽ അരച്ച് ചേർത്ത് സേവിക്കുക.
4. മാതളത്തോട് കഷായം വെച്ച് തേൻ ചേർത്ത് മൂന്നുനേരം കഴിക്കുക. രോഗം ശമിക്കും.
Generated from archived content: essay2_may28.html Author: ammini_soman_panayam