ഈശ്വരപുത്രൻ മനുഷ്യനായി
മാനവരിടയിലിറങ്ങി
അമ്മയിൽനിന്നു പിറന്നു ഉണ്ണി
ചെമ്മേ കൊച്ചടിവച്ചു
അമ്മേ കേട്ടുപഠിച്ചു ഉണ്ണി
അമ്മേ കണ്ടു വളർന്നു
പളളിക്കൂടം കണ്ടില്ലുണ്ണി
പട്ടക്കാരെ നമ്പീല്ലുണ്ണി
പൊളളക്കാര്യം ചൊല്ലീല്ലുണ്ണി
പളളനിറയ്‌ക്കാൻ വെമ്പീലുണ്ണി
‘കെട്ട’തിനെതിരെ ശബ്‌ദിച്ചുണ്ണി
കോട്ടകൾ ഞെട്ടിവിറച്ചു
മിണ്ടാത്തോരും കാണാത്തോരും
തെണ്ടികൾ വയ്യാത്തോരും
ഓടിക്കൂടി ഉണ്ണിക്കുചുറ്റും
തേടിസ്വർഗം ഭൂവിൽ.
Generated from archived content: poem9_dec.html Author: ak_puthussery